പയ്യോളി: തുറയൂർ ഗവ. യു.പി സ്കൂൾ റിട്ട. പ്രധാനാധ്യാപകൻ പള്ളിക്കര പാലടിത്താഴ കരുണാരൻ (80) നിര്യാതനായി. സീനിയർ സിറ്റിസൺസ് ഫോറം സംസ്ഥാന കൗൺസിലർ, കെ.എസ്.എസ്.പി.യു. മേലടി ബ്ലോക്ക് രക്ഷാധികാരി, കോടനാട്ടുംകുളങ്ങര പരദേവത ക്ഷേത്രം രക്ഷാധികാരി എന്നീ നിലയിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ടി.ടി. നാരായണി (റിട്ട. അധ്യാപിക പുറക്കാട് നോർത്ത് എൽ.പി സ്കൂൾ). മക്കൾ: സി.കെ പ്രദീപ് കുമാർ (പ്രധാനാധ്യാപകൻ പള്ളിക്കര സെൻട്രൽ എൽ.പി സ്കൂൾ), പ്രേംജിത്ത് ലാൽ (ഒമാൻ), സി.കെ പ്രവീൺകുമാർ (മലബാർ മെഡിക്കൽ കോളജ് ആശുപത്രി). മരുമക്കൾ: ആശാലത (പ്രധാനാധ്യാപിക മണിയൂർ ഈസ്റ്റ് എൽ.പി സ്കൂൾ), സജിലാൽ ലാൽ, നിഖില (കോട്ടപ്പുറം എൽ.പി സ്കൂൾ). സഹോദരങ്ങൾ: ഗംഗാധരൻ (റിട്ട. പോസ്റ്റ്മാൻ), സി.എം കുഞ്ഞികൃഷ്ണൻ (റിട്ട. അധ്യാപകൻ വി.എച്ച്.എസ്.എസ് പറവണ്ണ), പ്രേമരാജൻ (റിട്ട. ആരോഗ്യ വകുപ്പ്), സത്യനാഥൻ (റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ), ദേവാനന്ദൻ, ലക്ഷ്മി, പുഷ്പ, ശോഭന.