തിരുവനന്തപുരം: എൽ.ഐ.സി ഉദ്യോഗസ്ഥനായിരുന്ന കേശവദാസപുരം കൈലസ് നഗറിൽ കലയത്തിൽ വീട്ടിൽ കെ.എം. ജെയിംസ് (79) നിര്യാതനായി. പാലാ നരിയങ്ങാനം കലയത്തിനാൽ കുടുംബാംഗമാണ്. ഭാര്യ: ഏലിക്കുട്ടി ദേവസ്യ. മക്കൾ: ജിമ്മി ജയിംസ് (കോഓഡിനേറ്റിങ് എഡിറ്റർ, ഏഷ്യാനെറ്റ് ന്യൂസ്), ജോജോ ജയിംസ്. മരുമക്കൾ: ശ്രീബാല കെ. മേനോൻ, ഡോ. സ്മിത തോമസ്. സംസ്കാരം ഞായറായ്ച രണ്ടിന് നാലാഞ്ചിറ ലൂർദ് പള്ളി സെമിത്തേരിയിൽ.