നേമം: ബൈക്കപകടത്തിൽ സാരമായി പരിക്കേറ്റ യുവാവ് മരിച്ചു. പേയാട് കൊല്ലംകോണം പോങ്ങിന്വിള സുഹൈല്‍ മന്‍സിലില്‍ ഷാജഹാന്- സജീല ദമ്പതികളുടെ മകന് മുഹമ്മദ് ഷിയാസ് (21) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെ പേയാട് പള്ളിമുക്കിന് സമീപമായിരുന്നു അപകടം.കെ.എസ്.ആര്.ടി.സി ബസില്‍ നിന്നിറങ്ങി റോഡ് മുറിച്ചുകടക്കുകയായിരുന്ന ഒരു സ്ത്രിയുടെ കൈയില്‍ ഷിയാസ് ഓടിച്ചിരുന്ന ബൈക്ക് തട്ടി നിയന്ത്രണം തെറ്റി അപകടത്തിൽപെടുകയായിരുന്നു. സ്ത്രീയുടെ കൈക്കും പരിക്കേറ്റു. ഷിയാസിെൻറ അടുത്ത ബന്ധുവിെൻറ വിവാഹത്തോടനുബന്ധിച്ച് സ്വീകരണ ചടങ്ങില്‍ പങ്കെടുക്കുന്നതിന് ബൈക്കില്‍ പെട്രോള്‍ നിറയ്ക്കാന്‍ പോകുമ്പോഴാണ് അപകടമുണ്ടായത്. ഷിയാസിനെ ഉടന്‍ മെഡിക്കല്കോളജിലെത്തിച്ചെങ്കിലും രാത്രി എട്ടരയോടെ മരിച്ചു. സഹോദരി: സഫ്നാസ്.