ഓയൂർ: റോഡരികിൽ കൂട്ടിയിട്ട ക്വാറി അവശിഷ്ടത്തിൽ സ്കൂട്ടറിടിച്ച് യുവാവ് മരിച്ചു. പൂയപ്പള്ളി നെല്ലിപ്പറമ്പ് വേലംകോണത്ത് വിളയിൽ പുത്തൻവീട്ടിൽ ത്യാഗരാജൻ-അജിതകുമാരി ദമ്പതികളുടെ മകൻ അഖിലാണ് (25) മരിച്ചത്. വെള്ളിയാഴ്ച രാത്രി 7.30 ഓടെ വെളിയം ബാറിന് സമീപത്തായിരുന്നു സംഭവം. കൊല്ലത്ത് നിന്ന് വരുകയായിരുന്ന ഇയാൾ പെേട്രാൾ പമ്പിൽ കയറുന്നതിനായി എത്തുന്നതിടെ നിയന്ത്രണം വിട്ട് റോഡരികിലെ മൺകൂനയിൽ ഇടിച്ച് തലയിച്ച് വീഴുകയായിരുെന്നന്ന് ദൃക്സാക്ഷികൾ പറഞ്ഞു. എന്നാൽ നിയന്ത്രണം വിട്ട് റോഡിൽ വീണാണ് മരണമെന്ന് പൊലീസ് അറിയിച്ചു. സ്കൂട്ടർ ക്വാറിമാലിന്യത്തിൽ കയറിയതിെൻറ പാട് ദൃശ്യമാണ്. അഖിലിനെ ആശുപത്രിയിലെത്തിെച്ചങ്കിലും മരിച്ചു. എറണാകുളത്തെ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനാണ് അഖിൽ. വോട്ട് ചെയ്യാനായി എത്തി തിങ്കളാഴ്ച പോവാനിരുന്നതായിരുന്നു. പൂയപ്പള്ളി പൊലീസ് കേസെടുത്തു. സഹോദരി: അശ്വതി.