ഓച്ചിറ: കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞ ഓച്ചിറ സ്വദേശി ഒമാനിൽ മരിച്ചു.കൃഷ്ണപുരം വയനകത്ത് കുറ്റിയിൽ പരേതനായ അബൂബക്കർ കുഞ്ഞുലബ്ബയുടെ മകൻ ഹാരീസ് (47) ആണ് മരിച്ചത്. കോവിഡ് രോഗബാധയെതുടർന്ന് ഒമാനിലെ നിസ്വ ആശുപത്രിയിൽ വെൻറിലേറ്ററിൽ കഴിയുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ടാണ് മരണം. മൃതദേഹം ഒമാനിൽ സംസ്കരിക്കാൻ കെ.എം.സി.സി പ്രവർത്തകർ നടപടികൾ പൂർത്തിയാക്കിവരുന്നു. ഭാര്യ: നിസ. മക്കൾ: മുഹമ്മദ് സഹാൽ, മുഹമ്മദ് സ്വാലിഹ്, സ്വാലിഹ.