ചെർപ്പുളശ്ശേരി: തൂതപ്പുഴ പാലത്തിന് സമീപത്തെ കയത്തിൽ യുവാവിനെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ശ്രീകൃഷ്ണപുരം സ്വദേശി പരേതനായ പുളിക്കാടൻ ഹംസയുടെ മകൻ ഫിറോസാണ് (30) മരിച്ചത്. ശനിയാഴ്ച രാവിലെ 10ഒാടെ പുഴയിൽ മൃതദേഹം കണ്ട നാട്ടുകാർ പൊലീസിനെ അറിയിക്കുകയായിരുന്നു. ചെർപ്പുളശ്ശേരി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ജില്ല ആശുപത്രിയിലേക്ക് മാറ്റി. നഫീസയാണ് ഫിറോസിെൻറ മാതാവ്. തൂതപ്പുഴയിൽ ഇൗ ഭാഗത്ത് 10 ദിവസത്തിനുള്ളില്‍ രണ്ടാമത്തെ മരണമാണിത്.