അലനല്ലൂർ: എടത്തനാട്ടുകര യതീംഖാന സ്വദേശി പൊന്നേത്ത് അബൂബക്കർ മൗലവി (65) കോവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രി 11ഒാടെയാണ് മരിച്ചത്. ഭാര്യ: ഖദീജ. മക്കൾ: സമീർ ബാബു, നുബില, പരേതയായ മുൻതഹിന. മരുമക്കൾ: ഷാഫി, ജംഷീല, അൻവർ സാദത്ത്. കാളമഠം ജുമാമസ്ജിദ് ഖബർസ്ഥാനിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഖബറടക്കി.