പത്തിരിപ്പാല: പത്തിരിപ്പാല കനാലിന് സമീപത്തെ സ്വകാര്യ ഹോസ്റ്റലിൽ വിദ്യാർഥിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. അഗളി കള്ളമല മുക്കാലി കൊട്ടപ്പുറത്ത് ഉണ്ണികൃഷ്ണെൻറ മകൻ പ്രവീൺകുമാറാണ് (19) മരിച്ചത്. ലക്കിടി മംഗലത്ത് കിൻഫ്രയിലെ പ്ലാസ്റ്റിക് മാനേജ്മെൻറ് വിഭാഗം പരിശീലന വിദ്യാർഥിയാണ്. പ്രവീൺ കിടന്ന മുറിയുടെ വാതിൽ ശനിയാഴ്ച രാവിലെ തുറക്കാത്തതിനെ തുടർന്ന് വിദ്യാർഥികളും വാർഡനും ചേർന്ന് വാതിൽ ചവിട്ടിത്തുറന്ന് നോക്കിയപ്പോഴാണ് ഫാനിെൻറ ഹുക്കിൽ നൈലോൺ കയറിൽ തൂങ്ങിയനിലയിൽ കണ്ടത്. 11 വിദ്യാർഥികൾ ഇവിടെ താമസിക്കുന്നുണ്ട്.
മങ്കര എസ്.ഐ കെ.സി. അബ്ദുൽ ഹക്കീമിെൻറ നേതൃത്വത്തിൽ തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം ജില്ല ആശുപത്രിയിലെ മോർച്ചറിയിൽ.