നെന്മാറ: വല്ലങ്ങി ബൈപാസിനടുത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് ഒാഫിസിലെ സീനിയർ ക്ലാർക്ക് പോത്തുണ്ടി ചെമ്മന്തോട് സ്വദേശി മൻമോഹൻ (42) മരിച്ചു. ശനിയാഴ്ച പുലർച്ച മൂന്നോടെ പഞ്ചായത്തിലെ അധിക ജോലികൾ തീർത്ത് തിരികെ വരുമ്പോഴാണ് അപകടം. ഉടൻ നെന്മാറ ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: ധന്യ (നെന്മാറ ഗവ. ഗേൾസ് സ്കൂൾ അധ്യാപിക). മകൾ: ആൻ റസിയ.