കയ്പമംഗലം: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കയ്പമംഗലം കൊപ്രക്കളം സ്വദേശി പനമടലി വീട്ടിൽ കാളിമുത്തുവിെൻറ മകൻ അജിത്ത്കുമാറാണ് (21) മരിച്ചത്.
വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെ എടമുട്ടം പാലപ്പെട്ടിയിൽ അജിത്ത്കുമാർ സഞ്ചരിച്ച ബൈക്ക് മുന്നിൽ പോയിരുന്ന മറ്റൊരു ബൈക്കിൽ ഇടിച്ചായിരുന്നു അപകടം. പരിക്കേറ്റ അജിത്ത്കുമാറിനെ ഉടൻ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച പുലർച്ച മരിച്ചു. വലപ്പാട് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മാതാവ്: മല്ലിക. സഹോദരങ്ങൾ: മാളൂട്ടി, ഉഷ.