മണ്ണുത്തി: കിണര്‍ വൃത്തിയാക്കുന്നതിനിടെ തൊഴിലാളി കിണറ്റില്‍ വീണ് മരിച്ചു. മണ്ണുത്തി വി.വി.എസ്. സ്കൂളിനു സമീപം കരക്കോന പരേതനായ പൈലിയുടെ മകന് യോഹന്നാന് (59) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് ഒന്നിന് വെട്ടിക്കലില്‍ സ്വകാര്യ വ്യക്തിയുടെ വീട്ടുമുറ്റത്തെ കിണര്‍ മൂന്നു തൊഴിലാളികള്‍ ചേര്‍ന്ന് വൃത്തിയാക്കുന്നതിനിടെയാണ് സംഭവം. കിണറില്‍ കോണിവെച്ച് പുല്ല് പറിക്കുമ്പോള്‍ തലയിടിച്ച് വീഴുകയായിരുന്നു. സഹപ്രവര്‍ത്തകര്‍ കയര്‍ ഇട്ടുകൊടുത്ത് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തൃശ്ശൂരില്‍ നിന്ന് അഗ്നി രക്ഷാസേനയെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: പരേതയായ റീത്ത. മക്കള്‍: റിയോ, റിേൻറാ, റിജോ. സംസ്കാരം ഞായറാഴ്ച മൂന്നരക്ക് മണ്ണുത്തി സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയില്‍.