എടക്കുളം: പടിഞ്ഞാട്ട്മുറി ചേലിക്കാട്ടില്‍ ശിവദാസെൻറ ഭാര്യ മിനി (45) നിര്യാതയായി. പൂമംഗലം പതിമൂന്നാം വാര്‍ഡില്‍ നിന്ന് സി.പി.എം പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട മിനി കഴിഞ്ഞ അഞ്ച് വര്‍ഷം ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്സണായിരുന്നു. ജനാധിപത്യ മഹിള അസോസിയേഷന് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി, സി.ഡി.എസ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മക്കള്‍: മിഥുന്, നിഥിന്.