അടിമാലി: പി.എസ്.എം ഗ്രൂപ് ഓഫ് കൺസ്ട്രക്ഷൻസ് ചെയർമാൻ അടിമാലി പറമ്പിൽ പി.എസ്. മുഹമ്മദ് അസ്ലം (68) നിര്യാതനായി. പി.ബ്ല്യു.ഡി കോൺട്രാക്ടറാണ്. ചിത്തിരപുരം പവർഹൗസ് ജുമാമസ്ജിദ് കമ്മിറ്റി പ്രസിഡൻറും അടിമാലി ജുമാമസ്ജിദ് പരിപാലനസമിതി നിർവാഹകസമിതി അംഗവുമായിരുന്നു. ഭാര്യ: കാഞ്ഞിരപ്പള്ളി ഇടത്തറ വീട്ടിൽ കുടുംബാംഗം ജമീല. മക്കൾ: സിയാദ് പറമ്പിൽ (മാനേജിങ് ഡയറക്ടർ, ചാനൽ ടുഡേ), പി.എം. നിയാസ് (പി.എസ്.എം ഗ്രൂപ് ഡയറക്ടർ), അനീസ് (ഐ.ടി എൻജിനീയർ, ആസ്ട്രേലിയ). മരുമക്കൾ: മാഷിദ പെരുമ്പാവൂർ, സ്വാലിഹ തൊടുപുഴ, സജ്ന ആസ്ട്രേലിയ.