കാലടി: കോവിഡ് ചികിത്സയിലിരുന്ന വീട്ടമ്മ ന്യൂമോണിയ ബാധിച്ച് മരിച്ചു. കാലടി മാണിക്കമംഗലം പുളിയേലിപ്പടി പട്ടുക്കുടി പി.കെ. ശശിയുടെ ഭാര്യ തങ്കമണിയാണ് (57)മരിച്ചത്. മാസങ്ങളായി ശ്വാസംമുട്ടലും ചുമയുമുണ്ടായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിനുശേഷം ചാലാക്ക മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ ന്യൂമോണിയ ബാധിച്ചു. മക്കൾ: നീതു, നീനു. മരുമക്കൾ: റെജി, സജ.