കോതമംഗലം: മംഗളൂരുവിൽ ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. കീരമ്പാറ കൊണ്ടിമറ്റം കേളൻകുന്നേൽ ജോസഫിെൻറയും റോസമ്മയുടെയും മകൻ ബിനുവാണ് (42) മരിച്ചത്. വ്യാഴാഴ്ച മംഗളൂരുവിൽ ബിനു ഓടിച്ച ബൈക്ക് മറിയുകയായിരുന്നു. സംസ്കാരം ഞായറാഴ്ച 11ന് വെളിയേൽചാൽ സെൻറ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.