വടക്കാഞ്ചേരി: എങ്കക്കാട് പുഴപ്പാലത്തിനു സമീപം അജ്ഞാത യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. 35 വയസ്സ് തോന്നിക്കും. ചെറിയ മീശയും താടിയുമുണ്ട്. കറുത്ത ജീൻസും വെളുത്ത ഷർട്ടുമാണ് വേഷം. ഇയാളെ അറിയുന്നവർ തൃശൂർ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിൽ 04884 236223, 9497980562 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.