ചാലക്കുടി: വെട്ടുകടവ് പാലത്തിൽനിന്ന് ചാലക്കുടിപ്പുഴയിലേക്ക് ചാടിയ യുവാവ് മരിച്ചു. ചാലക്കുടി പള്ളിക്കുപിറകിൽ പള്ളിപ്പാടൻ ദേവസിയുടെ മകൻ നൈറ്റോയാണ് (32) മരിച്ചത്. ഞായറാഴ്ച രാവിലെ 8.30നാണ് സംഭവം. നാട്ടുകാർ ചേർന്ന് ഇയാളെ കരയിൽ കയറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. രാവിലെ ഇയാൾ വീട്ടിൽ വഴക്കുണ്ടാക്കിയിരുന്നതായി പൊലീസ് പറഞ്ഞു.