പെരുമ്പിലാവ്: സംസ്ഥാനപാതയിലെ കൊരട്ടിക്കരയിൽ കാറിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കുന്നംകുളം അടുപ്പൂട്ടി പുത്തൻപറമ്പിൽ ചന്ദ്രെൻറ മകൻ ജൂബിഷാണ് (34) മരിച്ചത്. ശനിയാഴ്ച അർധരാത്രിയോടെ കൊരട്ടിക്കര സെൻററിലായിരുന്നു അപകടം. ഉടനെ പെരുമ്പിലാവിെല സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കല്ലുംപുറത്തെ ഭാര്യവീട്ടിലേക്കുപോയ യുവാവ് തിരിച്ചുവരുന്നതിനിടെയായിരുന്നു അപകടം. മൃതദേഹം പോസ്റ്റ്േമാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ജൂബിഷ് മേസ്ത്തിരി പണിക്കാരനായിരുന്നു. മാതാവ്: ചിന്ന. ഭാര്യ: രഞ്ജിനി. മകൾ: ഗൗരിനന്ദ. സഹോദരങ്ങൾ: ജിതീഷ്, ജിനേഷ്.