കാട്ടാക്കട: മകളോടൊപ്പം സ്കൂട്ടറിൽ പോകവേയുണ്ടായ അപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു. കാട്ടാക്കട വാഴിച്ചൽ കളിവിളാകത്ത് പരേതനായ സുകുമാരൻ നായരുടെ ഭാര്യ എൻ. രമണി (49) ആണ് മരിച്ചത്.
തിരുവനന്തപുരം ജഗതി അനന്തപുരി ഓഡിറ്റോറിയത്തിന് സമീപം കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് ഏഴോടെയായിരുന്നു അപകടം. മകൾ മഞ്ജുഷക്കൊപ്പം സ്കൂട്ടറിൽ പിന്നിലിരുന്ന് യാത്ര ചെയ്യവേ കാർ ഇടിക്കുകയായിരുന്നു. അഭിഷേക് മകനാണ്. മരുമകൻ: വി.പി. വിജിത്ത് (നക്ഷത്ര സ്റ്റുഡിയോ വലിയശാല). സഞ്ചയനം തിങ്കളാഴ്ച ഒമ്പതിന്.