പാലക്കാട്: പേഴുംകര വലിയകത്ത് വീട്ടിൽ അബ്ദുൽ ഖാദറിെൻറ മകൻ അൽത്താഫ് (16) കാവിൽപ്പാട് കുളത്തിൽ മുങ്ങി മരിച്ചു. കുളിക്കാൻ ഇറങ്ങിയതായിരുന്നു. ഞായറാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. കോയമ്പത്തൂർ പോത്തനൂർ കറുപ്പറായൻ കോവിലിൽ സ്ഥിര താമസമാക്കിയ കുടുംബം കഴിഞ്ഞ ദിവസമാണ് പാലക്കാെട്ട ഉമ്മയുടെ വീട്ടിൽ വന്നത്. കോയമ്പത്തൂർ ഉക്കടം മൻബഉൽ ഉലൂം എച്ച്.എസ്.എസിലാണ് അൽത്താഫ് പത്താംക്ലാസ് പഠനം പൂർത്തിയാക്കിയത്. മാതാവ്: ബുഷ്റ. സഹോദരങ്ങൾ: മനാഫ്, അൻഷാഫ്. ഖബറടക്കം തിങ്കളാഴ്ച ഉച്ചക്ക് 12ന് മേപ്പറമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.