എടവണ്ണ: സൗദിയിലെ ജിദ്ദയില്‍ ജോലിക്കിടെ കെട്ടിടത്തിൽനിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. എടവണ്ണ പാലപ്പെറ്റയിലെ പരേതനായ വാലത്തില്‍ മുഹമ്മദിെൻറ മകൻ അബ്ദുല്‍ ലത്തീഫാണ് (48) മരിച്ചത്. ഡിസംബർ ഒമ്പതിന് ജിദ്ദ സനാഇയ്യ ഭാഗത്ത് സി.സി.ടി.വി ഫിറ്റ് ചെയ്തുകൊണ്ടിരിക്കെ വീണാണ് ലത്തീഫിെൻറ തലക്കും മറ്റും പരിക്കേറ്റത്. ജിദ്ദ മഹജര്‍ കിങ് അബ്ദുല്‍ അസീസ് ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലർച്ചയാണ് മരിച്ചത്. മാതാവ്: പരേതയായ കടൂരന്‍ ഉമ്മത്തി ഉമ്മ. ഭാര്യ: പുല്ലഞ്ചേരി ബുഷ്റ(കുറ്റൂളി). മക്കള്‍: ലെസിന് ഫര്ഹാന്, ലെന ഫര്ഹാന്, നിഷാല്‍ ഫര്ഹാന്. സഹോദരങ്ങള്‍: അബ്ദുറഹ്മാന്, അബ്ദുല്‍കരീം, അബ്ദുല്‍ ഹക്കീം (പച്ചക്കറി വ്യാപാരി എടവണ്ണ), അയ്യൂബ് ഖാന്. മൃതദേഹം സൗദിയിൽ ഖബറടക്കും.