മഞ്ചേരി: മുതിര്‍ന്ന സി.പി.എം നേതാവ് പ്രഫ. എ.എന്‍. ശിവരാമന് നായര്‍ (85) നിര്യാതനായി. ന്യൂമോണിയ ബാധിച്ച് ചികിത്സയിലിരിക്കെ പെരിന്തല്‍മണ്ണ ഇ.എം.എസ് ആശുപത്രിയിലായിരുന്നു അന്ത്യം. ചൊവ്വാഴ്ച രാവിലെ ഏഴു മുതല്‍ 11 വരെ മഞ്ചേരി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. തുടർന്ന് രാവിലെ 11ന് സംസ്കാരം നടക്കും.
സി.പി.എം മഞ്ചേരി, വണ്ടൂര്‍ ഏരിയ സെക്രട്ടറിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. ദേശാഭിമാനി സ്റ്റഡി സര്‍ക്കിള്‍ ജില്ല സെക്രട്ടറി, പുരോഗമന കലാ സാഹിത്യസംഘം ജില്ല സെക്രട്ടറി, ആര്‍ട്ടിസാന്‍സ് യൂനിയന്‍ ജില്ല പ്രസിഡൻറ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ആഭരണതൊഴിലാളി യൂനിയന്‍ (സി.ഐ.ടി.യു), മഞ്ചേരി ഹൗസിങ് കോ ഒാപറേറ്റിവ് സൊസൈറ്റി എന്നിവയുടെ സ്ഥാപക നേതാവാണ്. ഏറനാട് കാര്‍ഷിക വികസന ബാങ്ക് ഭരണസമിതി അംഗമായിരുന്നു. മഞ്ചേരി, ഒറ്റപ്പാലം, മട്ടന്നൂര്‍, വാഴയൂര്‍ എന്നിവിടങ്ങളിലെ എൻ.എസ്.എസ് കോളജില്‍ അധ്യാപകനായിരുന്നു. സി.പി.എം വല്ല്യട്ടിപറമ്പ് ബ്രാഞ്ച് അംഗമാണ്. ഭാര്യ: സി. വിജയലക്ഷ്മി (സി.പി.എം മഞ്ചേരി ഏരിയ കമ്മിറ്റി അംഗം). മക്കള്‍: അഡ്വ. പ്രീതി ശിവരാമന് (മലപ്പുറം കണ്‍സ്യൂമര്‍ കോര്‍ട്ട്), ഡോ. പ്രിയ ശിവരാമന് (കീഴുപറമ്പ് ഹോമിയോ ആശുപത്രി), പ്രിന്‍സി ശിവരാമന് (എഫ്.എം.എച്ച്.എസ് കരിങ്കല്ലത്താണി). മരുമക്കള്‍: പി. നന്ദകുമാര്‍ (വി.എച്ച്.എസ്.എസ് മുക്കം), എ.എച്ച്. പ്രകാശ് (ഓറഞ്ച് റീട്ടേല്‍ ഫിനാന്‍സ് എറണാകുളം), പരേതനായ പി.കെ. സുരേഷ്ബാബു.