രാമപുരം: ബ്ലോക്ക് പടിയിലെ കരുവള്ളി പാത്തിക്കൽ കമ്മദ് ഹാജി എന്ന വളപ്പിൽ ബാപ്പു ഹാജി (76) നിര്യാതനായി. 1995-2000ൽ പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗമായിട്ടുണ്ട്. മുസ്ലിം ലീഗ് പ്രാദേശിക ഭാരവാഹിയായി പ്രവർത്തിച്ചിരുന്നു. ഭാര്യ: ചേരൂർ കോണോതൊടി സഫിയ (വെള്ളില). മക്കൾ: നസീറ കൊഴിഞ്ഞിൽ, മമ്മുണ്ണി എന്ന കുട്ടി മാൻ, നൗഷാദ് മാനു, (പ്രവാസി ബിസിനസ് സംരംഭകൻ), ഫൈസൽ (ഗൾഫ്), നജ്മ. മരുമക്കൾ: ഊളങ്ങാടൻ നാസർ (കൊഴിഞ്ഞിൽ), പെരുവൻകുഴിയിൽ റൂബിയ (മലപ്പുറം), പാലപ്ര കൊറ്റോത്ത് ഖദീജ (പാങ്ങ്), നെച്ചികണ്ടൻ ഷമീമ (പഠിഞ്ഞാറ്റുമുറി), കാങ്ങാട്ട് പുത്തൻവീട്ടിൽ അക്ബർ (വടക്കാങ്ങര). സഹോദരങ്ങൾ: വെങ്കിട്ട ആമിന (മക്കരപറമ്പ്), അബൂബക്കർ, കുഞ്ഞാലൻ ഹാജി, (ജിദ്ദ കെ.എം.സി.സി മങ്കട മണ്ഡലം മുൻ പ്രസിഡൻറ്), മമ്മാത്തു (കരിഞ്ചാപ്പാടി), പരേതരായ കുണ്ടുവായിൽ ഫാത്തിമ, മുഹമ്മദ് എന്ന കുഞ്ഞുട്ടി. മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് അനുശോചിച്ചു.