കൽപറ്റ: കോവിഡ് ചികിത്സയിലിരിക്കെ ഹോട്ടല്‍ വ്യാപാരി മരിച്ചു. വാര്യാട് കോമള വീട്ടില്‍ രാഘവനാണ് (67) മരിച്ചത്. കോവിഡ് ബാധിച്ച് സുല്‍ത്താന്‍ ബേത്തരി സി.എഫ്.എല്‍.ടി.സിയില്‍ ചികിത്സയിലായിരുന്നു. ഇതിനിടെ നെഞ്ചുവേദനയെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച പുലര്‍ച്ച മരിച്ചു. ഭാര്യ: കോമളവല്ലി. മക്കൾ: പ്രീത, പ്രജീഷ്. മരുമക്കള്‍: സുരേഷ്, രജിഷ.