തിരുവനന്തപുരം: സി.പി.എം വഞ്ചിയൂർ ഏരിയ കമ്മിറ്റി അംഗവും ശ്രീകണ്ഠേശ്വരം മുൻ വാർഡ് കൗൺസിലറും നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായിരുന്ന പി. രാജേന്ദ്രദാസ് (70) നിര്യാതനായി. ജില്ലയിലെ പ്രമുഖ ട്രേഡ് യൂനിയൻ നേതാവായിരുന്നു. സി.ഐ.ടി.യു ജില്ല കമ്മിറ്റി അംഗം, ഖാദി വർക്കേഴ്സ് ഫെഡറേഷൻ (സി.ഐ.ടി.യു) സംസ്ഥാന ജനറൽ സെക്രട്ടറി, തിരുവനന്തപുരം ജില്ല ഖാദി വർക്കേഴ്സ് യൂനിയൻ ജനറൽ സെക്രട്ടറി (സി.ഐ.ടി.യു), കേരള ഖാദി എംപ്ലോയീസ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി, ജില്ല മദ്യ വ്യവസായ തൊഴിലാളി യൂനിയൻ സി.ഐ.ടി.യു ജനറൽ സെക്രട്ടറി, ശ്രീപത്മനാഭസ്വാമി ടെമ്പിൾ എംപ്ലോയീസ് യൂനിയൻ സി.ഐ.ടി.യു ജനറൽ സെക്രട്ടറി, ഹെഡ് ലോഡ് വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗം, എയർപോർട്ട് ഡൊമസ്റ്റിക് ആൻഡ് ഇൻറർനാഷനൽ കോൺട്രാക്ട് വർക്കേഴ്സ് യൂനിയൻ സി.ഐ.ടി.യു ജനറൽ സെക്രട്ടറി എന്നീനിലകളിൽ പ്രവർത്തിച്ചുവരുകയായിരുന്നു. ജില്ല ചുമട്ടുതൊഴിലാളി സഹകരണ സംഘത്തിെൻറ സ്ഥാപക പ്രസിഡൻറുകൂടിയാണ് പി. രാജേന്ദ്രദാസ്.സി.ഐ.ടി.യു മുൻ ജില്ല വൈസ് പ്രസിഡൻറായിരുന്നു. വഞ്ചിയൂർ ഏരിയയുടെ ആദ്യ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. സി.പി.എം ജില്ല കമ്മിറ്റി അംഗം ആയിരുന്ന പരേതനായ ആർ.പി. നായരുടെ മകനാണ്. സരസ്വതിയമ്മയാണ് മാതാവ്, ഭാര്യ: വസന്തകുമാരിയമ്മ. മക്കൾ: രഞ്ജിത്ത് ദാസ്, അഡ്വ. വിപിൻദാസ് മരുമക്കൾ: അഖില, ആരതി