കഴുത്തിനും
നെറ്റിക്കും തലയ്ക്കും വെട്ടേറ്റിട്ടുണ്ട്
പന്തളം: എം.സി റോഡിൽ പന്തളം കുരമ്പാല ഇടയാടിയിൽ ജങ്ഷന് സമീപം അജ്ഞാത സ്ത്രീയുടെ മൃതദേഹം പൊതിഞ്ഞുകെട്ടി ഇടവഴിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. 65 വയസ്സ്. കഴുത്തിനും നെറ്റിക്കും തലയ്ക്കും വെട്ടേറ്റിട്ടുണ്ട്. ബുധനാഴ്ച രാവിലെ എട്ടരയോടെയാണ് ആനിക്കനാട്ടുപടി - ഇടയാടി സ്കൂൾ റോഡിലാണ് മൃതദേഹം കണ്ടെത്തിയത്. സമീപവാസിയായ വെള്ളിനാൽ ബാലചന്ദ്രക്കുറുപ്പ് പാദസരമണിഞ്ഞ കാൽ തിരിച്ചറിഞ്ഞ് പൊലീസിൽ അറിയിക്കുകയായിരുന്നു.
മൂക്കുത്തിയണിഞ്ഞിട്ടുണ്ട്. മാക്സിയാണ് വേഷം. ഇടതുകാലിൽ വെള്ളി പാദസരവുമുണ്ട്. പത്തനംതിട്ടയിൽനിന്ന് വിരലടയാള വിദഗ്ധ ഷൈലജകുമാരി, രവികുകാർ സി.കെ, ഫോറൻസിക് വിഭാഗത്തിലെ സയൻറിഫിക് ഓഫിസർ രമ്യ, ഡോഗ് സ്ക്വാഡ് എന്നിവരെത്തി തെളിവെടുത്തു.
പത്തനംതിട്ട ജില്ല പൊലീസ് മേധാവി കെ.ജി. സൈമണിെൻറ നേതൃത്വത്തിൽ ഡിവൈ.എസ്.പിമാരായ ആർ. ബിനു, ആർ. ജോസ്, എസ്.എച്ച്.ഒ ശ്രീകുമാർ, എസ്.ഐ ശ്രീകുമാർ എന്നിവർ സ്ഥലത്തെത്തി.