പെരുമ്പാവൂർ: കീഴില്ലം കണ്ണങ്ങനാമാലിൽ കെ.വി. വർക്കി (74) നിര്യാതനായി. വളയൻചിറങ്ങര എൽ.പി.എസ് പ്രധാനാധ്യാപകനായിരുന്നു. ഭാര്യ: കുറുപ്പംപടി കണ്ടത്തിൽ കുടുംബാംഗം അന്നമ്മ വർക്കി. മക്കൾ: ജിനി (സൗദി), എൽദോസ് (അബൂദബി), ബിജു (ഗോവ). മരുമക്കൾ: ബെന്നി, ജിംസി, ജെയ്മോൾ. സംസ്കാരം വ്യാഴാഴ്ച ഒരു മണിക്ക് പാറേത്തുമുകൾ സെൻറ് തോമസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.