പത്തനംതിട്ട: എൻ.എസ്.എസ് പത്തനംതിട്ട താലൂക്ക് യൂനിയൻ പ്രസിഡൻറ് കൊടുന്തറ കാർത്തികയിൽ അഡ്വ. സി.എൻ. സോമനാഥൻ നായർ (67) നിര്യാതനായി. പത്തനംതിട്ട നഗരസഭ മുൻ വൈസ് ചെയർമാൻ, ബാർ അസോസിയേഷൻ പ്രസിഡൻറ്, ഭൂപണയ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: മുൻ അധ്യാപിക വിമലാദേവി. മക്കൾ: അനന്തകൃഷ്ണൻ (യു.കെ), അപർണ (ബംഗളൂരു). സംസ്കാരം പിന്നീട്.