അടൂര്‍: മഹാത്മ ജനസേവന കേന്ദ്രം അന്തേവാസിയും പന്തളം തെക്കേക്കര പൊങ്ങലടി വാലുവിളയില് വീട്ടില്‍ പരേതനായ മുരളീധരെൻറ ഭാര്യയുമായ സന്താനവല്ലി (63) നിര്യാതയായി. ഇതരസംസ്ഥാനത്ത് ജോലിയിലായതിനാല്‍ സംരക്ഷിക്കാനാളില്ല എന്ന സാഹചര്യത്തില്‍ മകന് മനോജാണ് 2016 ആഗസ്റ്റ് ഒന്നിന് വൃദ്ധമാതാവിനെ മഹാത്മയിലെത്തിച്ചത്. ബന്ധുക്കളും സഹായിക്കാന്‍ തയാറായില്ല. രോഗാവസ്ഥയിലായ വിവരം അറിയിച്ചിട്ടും മകന് കാണാനെത്തിയില്ല. അവസാനനിമിഷം വരെ മകൻ എത്തുമെന്ന പ്രതീക്ഷയിലായിരുന്നു സന്താനവല്ലിയമ്മ. മൃതദേഹം ചായിലോട് മൗണ്ട് സിയോന്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. സംസ്കാരച്ചടങ്ങുകള്‍ നിര്‍വഹിക്കാന്‍ ബന്ധുക്കൾ എത്തിയാല്‍ മൃതദേഹം വിട്ടുനൽകുമെന്ന് മഹാത്മ ജനസേവനകേന്ദ്രം ചെയര്മാന് രാജേഷ് തിരുവല്ല അറിയിച്ചു.