കോലഞ്ചേരി: കാണിനാട്ടിൽ ടോറസ് ലോറിയിടിച്ച് ബൈക്കിൽ സഞ്ചരിച്ച രണ്ട് യുവാക്കൾ തൽക്ഷണം മരിച്ചു. പെരുമ്പാവൂർ കുറുപ്പുംപടി ഞാളൂപ്പടി അതുൽ ബിജോയ് (20), നെടുങ്ങപ്ര പുത്തയത്ത് ജോൺസ് ജോർജ് (20) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച ഉച്ചക്ക് കാണിനാട് ജങ്ഷനു സമീപമായിരുന്നു അപകടം. കരിമുഗളിൽനിന്ന് വരുകയായിരുന്ന ടോറസാണ് ഇടിച്ചത്. ഇരുവരും തൽക്ഷണം മരിച്ചു. മൃതദേഹം കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വിശ്വജ്യോതി എൻജിനീയറിങ് കോളജിൽ ബി.ബി.എ രണ്ടാം വർഷ വിദ്യാർഥിയാണ് അതുൽ. മാതാവ്: മഞ്ജു. സഹോദരൻ: രോഹിത്. അതുലിെൻറ സംസ്കാരം വ്യാഴാഴ്ച 12ന്.