പാണ്ടിക്കാട്: പൂളമണ്ണ വിഷ്ണു ക്ഷേത്രത്തിന് സമീപത്തെ കായലോട്ട് വാര്യത്ത് ശൂലപാണി വാര്യർ (81) നിര്യാതനായി. പെരിന്തൽമണ്ണയിലെ റിട്ട. പോസ്റ്റ്മാനാണ്. ഭാര്യ: ശാരദ വാരസ്യാർ. മക്കൾ: രാജേഷ് (അധ്യാപകൻ, തറക്കൽ എ.യു.പി സ്കൂൾ തുവ്വൂർ), പരേതനായ ബാബുരാജ് (റിട്ട. നേവി ഉദ്യോഗസ്ഥൻ). മരുമക്കൾ: ഗിരിജ (ബംഗളൂരു), സ്മിത (അധ്യാപിക, ഗവ. ഹയർ സെക്കൻഡറി സ്കൂൾ പാണ്ടിക്കാട്). സംസ്കാരം വെള്ളിയാഴ്ച രാവിലെ ഏഴിന് പൂളമണ്ണയിലെ വീട്ടുവളപ്പിൽ.