കൊല്ലങ്കോട്: ചെന്നൈയിൽ ഹോട്ടലിലുണ്ടായ തീ പിടിത്തത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഉടമ മരിച്ചു. പല്ലശ്ശന പന്തപ്പുള്ളി വീട്ടിൽ മോഹനാണ് (54) മരിച്ചത്. ഹോട്ടലിൽ പാചകവാതക സിലിണ്ടർ ചോർന്നതിനെ തുടർന്ന് ഡിസംബർ ഒമ്പതിനായിരുന്നു സംഭവം. മോഹനന് ഗുരുതരമായി പൊള്ളലേറ്റിരുന്നു. ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്. മൃതദേഹം നാട്ടിലെത്തിച്ച് തൂറ്റിപ്പാടം ശ്മശാനത്തിൽ സംസ്കരിച്ചു. പരേതനായ പന്തപ്പുള്ളി വീട്ടിൽ വേലായുധെൻറ മകനാണ്. മാതാവ്: വെള്ള. ഭാര്യ: ലിജ. മക്കൾ: പൂജിത, മഹിത. സഹോദരി: പ്രേമ.