തൃത്താല: കണ്ണനൂർ വെളുത്തേടത്ത് വീട്ടിൽ ഹരീഷിനെ (37) വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒറ്റക്ക് താമസിക്കുന്ന ഇയാളെ ദിവസങ്ങളായി കാണാനില്ലായിരുന്നു. നാട്ടുകാര് തിരച്ചിൽ നടത്തിക്കൊണ്ടിരിക്കെയാണ് വ്യാഴാഴ്ച ൈവകീട്ട് മൂന്നോടെ ഉപയോഗശൂന്യമായ കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. തൃത്താല പൊലീസും ഷൊർണൂർ അഗ്നിരക്ഷ സേനയും ചേർന്ന് മൃതദേഹം പുറത്തെടുത്തു.