മുണ്ടൂർ: സംസ്ഥാനപാതയിൽ കൂട്ടുപാതക്ക് സമീപം മൂന്നും ബൈക്കുകളും ലോറിയും കൂട്ടിയിടിച്ച് ആലപ്പുഴ സ്വദേശിയായ യുവാവ് മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. ആലപ്പുഴ കണ്ടാലൂർ നോർത്ത് പട്ടാളം മാർക്കറ്റ് ശരത് വീട്ടിൽ ശരത് കുമാറാണ് (21) മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 10.30ഓടെയാണ് സംഭവം. ശരത് കുമാർ സഞ്ചരിച്ച ബൈക്കും കൂടെ പിറകെ കൂട്ടുകാർ സഞ്ചരിച്ച രണ്ടുബൈക്കും ലോറിയിലിടിച്ചായിരുന്നു അപകടം. പരിക്കേറ്റ ശരത് കുമാറിനെ പാലക്കാട് ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുണ്ടൂരിലെ സുഹൃത്തിെൻറ വീട്ടിൽ പോയി മടങ്ങി പോവുന്നതിനിടെയാണ് അപകടം. പരിക്കേറ്റ ആലപ്പുഴ സ്വദേശി അനിൽ സാം (21), തൃശൂർ മെഡിക്കൽ കോളജ് തീവ്രപരിചരണ വിഭാഗത്തിലാണ്. എബിനും ആശുപത്രിയിൽ ചികിത്സയിലാണ്.