കരുനാഗപ്പള്ളി: കരുനാഗപ്പള്ളി താലൂക്കാശുപത്രിയിലെ മുൻ സൂപ്രണ്ടും മാതൃകാ ഡോക്ടറുമായിരുന്ന പടനായർകുളങ്ങര വടക്ക് ദേവകി മന്ദിരത്തിൽ ഡോ. രാജമ്മ (78) നിര്യാതയായി. ഭർത്താവ്: തേവലക്കര, പാലക്കൽമണ്ണൂർ കാഞ്ഞിയിൽ കുടുംബാംഗവുമായ പരേതനായ ഡോ. പി. രാജശേഖരൻപിള്ള (എറണാകുളം , അമൃത ഡെൻറൽ കോളജ് മുൻ മേധാവി). മക്കൾ: രാജേഷ് (ലീഡ് എൻജിനീയർ, എസ്.എ.പി. ലിങ്ക്, യു.എസ്.എ), രഞ്ജിനി (അസി. മാനേജർ, ധനലക്ഷ്മി ബാങ്ക്, തഴവ). മരുമക്കൾ: മായാചിത്ര (യു.എസ്.എ), ആർ. ജയചന്ദ്രൻ (അസി. എക്സിക്യൂട്ടിവ് എൻജിനീയർ, കെ.എസ്.ഇ.ബി, പത്തനാപുരം). സഹോദരൻ: ആർ. രവീന്ദ്രൻപിള്ള (മുൻ വൈസ് ചെയർമാൻ, കരുനാഗപ്പള്ളി നഗരസഭ). സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.