േചര്‍ത്തല: കടക്കരപ്പള്ളി പഞ്ചായത്ത് പത്താംവാര്‍ഡിൽ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിച്ചയാൾ ഹൃദയാഘാതംമൂലം മരിച്ചു.
കടക്കരപ്പള്ളി പത്താം വാര്‍ഡ് ശ്രീകൃഷ്ണ ഭവനില്‍ അനില്‍കുമാറാണ് (തമ്പി -47) മരിച്ചത്. തെരഞ്ഞെടുപ്പുഫലം വന്നപ്പോൾ ഇദ്ദേഹം മൂന്നാം സ്ഥാനത്തായിരുന്നു. വോട്ടെണ്ണലിനുശേഷം വീട്ടില്‍ മടങ്ങിയെത്തിയ അനില്‍കുമാറിന് വൈകീട്ട് നെഞ്ചുവേദന അനുഭവപ്പെട്ടു. സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരണശേഷം നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് മാനദണ്ഡ പ്രകാരം മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു. ഭാര്യ: ഷിജി. മക്കള്‍: അഞ്ജിത, അനന്തകൃഷ്ണന്.