കുട്ടനാട്: തലവടി കുഴിപ്പള്ളിക്ക് സമീപം പതാരിശ്ശേരി പാലത്തില്‍നിന്ന് വെള്ളത്തില്‍ വീണയാൾ മരിച്ചു. തലവടി പുത്തന്‍ചിറ വീട്ടില്‍ രാഘവെൻറയും അമ്മിണിയുടെയും മകന് പുരുഷോത്തമനാണ് (മധു -48) മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് ആേറാടെയാണ് സംഭവം. ഓടിക്കൂടിയ നാട്ടുകാര്‍ മധുവിനെ എടത്വയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എടത്വ പൊലീസ് നടപടി സ്വീകരിച്ചു.
മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്ക്ക്് വിട്ടുനല്‍കും. ഭാര്യ: ഷീജ. മക്കള്‍: ശിവരാജ്, അനുരാജ്.