മണ്ണഞ്ചേരി: ദേശീയപാതയിൽ ടെമ്പോ ട്രാവലർ ഇടിച്ച് ബൈക്ക് യാത്രികനായ അക്കൗണ്ടൻറ് മരിച്ചു. നെടുമുടി പഞ്ചായത്ത് നാലാം വാർഡ് പൊങ്ങ കടമാട്ട് വീട്ടിൽ പരേതരായ മുരളീധരൻ പിള്ളയുടെയും ഓമനയുടെയും മകൻ സന്ദീപാണ് (36) മരിച്ചത്. വ്യാഴാഴ്ച രാവിലെ 8.45ഓടെ ദേശീയപാതയിൽ വളവനാട് ജങ്ഷന് വടക്കായിരുന്നു അപകടം. ജനറൽ അക്കൗണ്ടൻറായ സന്ദീപ് ജോലി ആവശ്യാർഥം ചേർത്തല ഭാഗത്തേക്ക് പോകുകയായിരുന്നു. മറ്റൊരു വാഹനത്തെ മറികടന്ന് എതിരെ എത്തിയ ടെമ്പോ ട്രാവലർ സന്ദീപിെൻറ ബൈക്കിൽ ഇടിക്കുകയായിരുന്നു. റോഡിൽ തെറിച്ചുവീണ സന്ദീപിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരിമാർ: സവിത, സലീല.
യിടിച്ച് ബൈക്ക്
യാത്രികൻ മരിച്ചു
സന്ദീപ്