മാവേലിക്കര: പ്രഭാത സവാരിക്കായി വീട്ടിൽനിന്ന് ഇറങ്ങിയ വിദ്യാർഥിയെ അച്ചൻകോവിലാറ്റിൽ മരിച്ച നിലയിൽ കെണ്ടത്തി. പല്ലാരിമംഗലം കളരിക്കലേത്ത് തറയിൽ രാജിയുടെ മകൻ അനന്തകൃഷ്ണനാണ് (അപ്പു -18) മരിച്ചത്. വ്യാഴാഴ്ചയാണ് മൃതദേഹം കണ്ടത്. 16ന് രാവിലെ വീട്ടിൽനിന്ന് പ്രഭാതസവാരിക്കായി ഇറങ്ങിയ അനന്തകൃഷ്ണനെ കാണാതാകുകയായിരുന്നു.
സൈക്കിൾ പ്രായിക്കര പാലത്തിനു സമീപത്ത് കണ്ടിരുന്നു.