എരുമേലി: കോവിഡിനെ തുടർന്ന് ചികിത്സയിലായിരുന്ന എരുമേലി തായംകേരിൽ ടി.വി. ഷാജി (51) മരിച്ചു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ചയാണ് മരിച്ചത്. കോവിഡ് മാനദണ്ഡമനുസരിച്ച് സംസ്കാരം നടത്തി. ഭാര്യ: മോളി. മക്കൾ: നീതു, നിഖിൽ. മരുമകൻ: രാജു.