കൊച്ചി : മുതിര്‍ന്ന ആർ.എസ്.എസ് പ്രചാരകന് ടി.ശങ്കരന്(71) നിര്യാതനായി. ആര്.എസ്.എസ് പ്രാന്തീയ സഹവ്യവസ്ഥ പ്രമുഖായിരുന്നു. വനവാസി വികാസ കേന്ദ്രം സംസ്ഥാന സംഘടന കാര്യദര്‍ശിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. തെക്കന്ചിറ്റൂര് തെനയത്ത് മാരാത്ത് അമ്മുക്കുട്ടിയുടെയും തൃശൂര്‍ കോതോര്‍ മാക്കോത്ത് രാമന്‍കുട്ടി മാരാരുടെയും മകനാണ്. എളമക്കരയിലെ ആര്.എസ്.എസ് കാര്യാലയത്തില്‍ പൊതുദര്‍ശനത്തിന് വെച്ചു. വൈകീട്ട് അഞ്ചോടെ പച്ചാളം പൊതുശ്മശാനത്തില്‍ സംസ്കാരം നടത്തി. സഹോദരങ്ങൾ: ടി.സതി, ടി.ഗിരിജ, ടി.ഗോപിനാഥന്, ടി.ഇന്ദിര.