പെരുമ്പാവൂർ: മാതൃഭൂമി പെരുമ്പാവൂർ ലേഖകനും ചിത്രകാരനുമായ അയ്മുറി വീരോളിൽ വീട്ടിൽ പി. രമേശ് (54) നിര്യാതനായി. പരേതനായ പ്രഭാകരൻ നായരുടെ മകനാണ്. 25 വർഷമായി പെരുമ്പാവൂരിൽ മാതൃഭൂമി ലേഖകനായിരുന്നു. കരൾ രോഗത്തെതുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച പുലർച്ചയായിരുന്നു മരണം. കാർട്ടൂൺ, കോളമെഴുത്ത് എന്നിവയിൽ പ്രശസ്തനായിരുന്നു. കല-സാംസ്കാരിക രംഗത്തും സജീവമായിരുന്നു. മാതാവ്: രാധ. ഭാര്യ: ശ്രീകല. മകൾ: ദേവിക. മരുമകൻ: അജീഷ്.