വള്ളികുന്നം: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. വള്ളികുന്നം പുത്തൻചന്ത ഇല്ലിക്കുളത്ത് സുകുമാരക്കുറുപ്പാണ് (72) മരിച്ചത്. കോവിഡ് പോസിറ്റീവായതിനെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: ലീലാമ്മ. മക്കൾ: ശ്രീകല, ശ്രീലത, ശ്രീലേഖ. മരുമക്കൾ: ഗോപാലകൃഷ്ണൻ, മഹാദേവൻ, സുരേഷ്കുമാർ.