കയ്പമംഗലം: നിർമാണം നടക്കുന്ന വീടിന് മുകളിൽനിന്ന് വീണ് തൊഴിലാളി മരിച്ചു. ചേർപ്പ് പെരുമ്പിള്ളശ്ശേരി സ്വദേശി വൈക്കപ്പടി ഷാജിയാണ് (51) മരിച്ചത്. വെള്ളിയാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം. ചളിങ്ങാട് സ്വദേശിയുടെ വീടിെൻറ രണ്ടാം നിലയുടെ വാർക്കക്കായി തട്ടടിക്കുന്നതിനിടെ കാൽവഴുതി വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.