കയ്പമംഗലം: ഭാര്യ മരിച്ച് മൂന്നാം ദിവസം ഭർത്താവിെന തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചെന്ത്രാപ്പിന്നി എസ്.എൻ വിദ്യാഭവൻ സ്കൂൾ റോഡിന് സമീപം മണ്ടത്തറ കോളനിയിൽ മാപ്പൊലി തിലകെൻറ മകൻ മണികണ്ഠനെയാണ് (35) കൂളിമുട്ടത്ത് ബന്ധുവിെൻറ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ 12ന് ചെന്ത്രാപ്പിന്നിയിലെ വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ ഇയാളുടെ ഭാര്യ സിബി ആശുപത്രിയിൽ ചികിത്സയിലിരിക്കെ 14ന് വൈകീട്ട് മരിച്ചിരുന്നു. ഇതോടെ ആറും മുന്നും വയസ്സുള്ള രണ്ടു കുട്ടികൾ അനാഥരായി. മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് സിബിയുടെ പിതാവ് ചേറ്റുപുഴ സ്വദേശി മാന്തറ സുബ്രഹ്മണ്യൻ കയ്പമംഗലം സ്റ്റേഷനിൽ പരാതി നൽകിയുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ കയ്പമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് മണികണ്ഠെൻറ തൂങ്ങി മരണം. മതിലകം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മക്കൾ: ശിവപ്രിയ, ശിവദേവ്.