മഞ്ചേരി: എളങ്കൂറിൽ ബൈക്കുകൾ കൂട്ടിയിടിച്ച് വയോധികൻ മരിച്ചു. മൈലൂത്ത് പൊത്തങ്ങോട്ടിൽ മംഗലശ്ശേരി ശങ്കരനാണ് (68) മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് മൂന്നോടെ അത്താണിക്കൽ മില്ലുംപടിയിലാണ് അപകടം. വണ്ടൂർ ഭാഗത്തുനിന്ന് വരുകയായിരുന്ന ബൈക്ക് ശങ്കരൻ സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. ഉടൻ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ഹൈമാവതി. മക്കൾ: സത്യഭാമ, രാജേഷ്, സുരേഷ്, ജയേഷ്. മരുമക്കൾ: രാജേന്ദ്രൻ (വാണിയമ്പലം), നളിനി (ആനമങ്ങാട്), ഗീതു (വെള്ളൂർ), ശ്രുതി (അരിക്കണ്ടംപാക്ക്).