കാളികാവ്: പുലർച്ചെ നടക്കാനിറങ്ങിയ യുവാവിനെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. മഞ്ഞപ്പെട്ടി നീറൻ കുയ്യൻ അലിയുടെ മകൻ മുഹ്സിൻ (26) ആണ് മരിച്ചത്. പാറൽ മമ്പാട്ട് മൂല എ.എച്ച് സ്കൂൾ ഗ്രൗണ്ടിനോട് ചേർന്ന ആൾമറയില്ലാത്ത കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. പുലർച്ചെ വീട്ടിൽ നിന്ന് നടക്കാനിറങ്ങിയ മുഹ്സിനെ കാണാത്തതിനെ തുടർന്ന് നടന്ന തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം നിലമ്പൂർ ജില്ല ആശുപത്രിയിലേക്ക് കൊണ്ട് പോയി. പോസ്റ്റ്മോർട്ടത്തിന് ശേഷം മഞ്ഞപ്പെട്ടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. സുലൈഖയാണ് മുഹ്സിെൻറ മാതാവ്. സഹോദരങ്ങൾ: മുബഷിർ, റാഷിദ്, മുബഷിറ, മുർഷിദ.