വടകര: സോഷ്യലിസ്റ്റും എല്‍.ജെ.ഡി സംസ്ഥാന കമ്മിറ്റി അംഗവുമായ സി. ബാലന് (80) നിര്യാതനായി. ഹാൻറക്സ് ഡയറക്ടര്‍, വടകര വീവേഴ്സ് കോ-ഓപറേറ്റീവ് സൊസൈറ്റി പ്രസിഡൻറ്, കേരള കൈത്തറി തൊഴിലാളി യൂനിയന്‍ (എച്ച്.എം.എസ്) സംസ്ഥാന പ്രസിഡൻറ്, എച്ച്.എം.എസ് സംസ്ഥാന കമ്മിറ്റി അംഗം വിവിധ ട്രേഡ് യൂനിയനുകളുടെ സംസ്ഥാന ജില്ല കമ്മിറ്റി അംഗം, എച്ച്.എം.എസ് വടകര മണ്ഡലം കമ്മിറ്റി പ്രസിഡൻറ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചുവരുകയായിരുന്നു. ദീര്‍ഘകാലം ജനതാദളിെൻറ വടകര മണ്ഡലം കമ്മിറ്റി പ്രസിഡൻറായിരുന്നു. കെ.ഡി.സി ബാങ്ക് ഡയറക്ടര്‍, വടകര കോ-ഓപറേറ്റീവ് റൂറല്‍ ബാങ്ക് പ്രസിഡൻറ്, വടകര കോ-ഓപറേറ്റീവ് ഹൗസിങ് സൊസൈറ്റി പ്രസിഡൻറ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.
ഭാര്യ: രാധ മക്കള്‍: രമേശ് ബാബു (മോഡല്‍ പോളി, വടകര) അഡ്വ. സി. വിനോദന്‍, ബിജു കുമാര്‍, (ബിസിനസ്), സ്നേഹലത. മരുമക്കള്‍: ബീന, സുഗന്ധി (അധ്യാപക, മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്കൂള്‍), ഷീബ (ഓവര്‍സിയര്‍ പി.ഡബ്ലിയു.ഡി കൊയിലാണ്ടി), ബിനു (ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍). സഹോദരങ്ങള്‍: സി. രാഘവന്, ജാനകി.