കരുനാഗപ്പള്ളി: സ്കൂൾ ഓഫ് ഡ്രാമയുടെ ആദ്യ ബാച്ചിലെ നാടകപ്രതിഭ കരുനാഗപ്പള്ളി തൊടിയൂർ പുലിയൂർ വഞ്ചിതെക്ക് ഇടക്കുളങ്ങര ലൈലാമൻസിലിൽ (പോച്ചയിൽ) പരേതരായ ഇബ്രാഹിം കുട്ടി- ഫാത്തിമബീവി ദമ്പതികളുടെ മകൻ അഹമ്മദ് മുസ്ലിം (67) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ ഏഴോടെ പത്തനാപുരം ഗാന്ധിഭവനിലായിരുന്നു അന്ത്യം. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മൃതദേഹം ഇടക്കുളങ്ങര പാലോലികുളങ്ങര മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ ഖബറടക്കി.സഹോദരങ്ങൾ: അബ്ദുൽ കഹാർ (റിട്ട. ബി.ഡി.ഒ), പ്രഫ. അബ്ദുൽ മജീദ് (റിട്ട. പ്രഫ. ഇക്ബാൽ കോളജ് പെരിങ്ങമല), പരേതരായ ലൈലാബീവി, ഹിദായത്ത് ബീവി.