മഞ്ചേരി: നഗരസഭ മുൻ കൗൺസിലർ പൂന്തല അഹമ്മദ് (79) നിര്യാതനായി. സി.പി.എം മഞ്ചേരി നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി, കർഷക തൊഴിലാളി സംഘം ഏരിയ ഭാരവാഹി, ഏറനാട് റൂറൽ ബാങ്ക് ഭരണ സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: ഫാത്തിമ. മക്കൾ: ജാസ് മോൾ (മുൻ കൗൺസിലർ, മഞ്ചേരി നഗരസഭ), ഷറഫുന്നിസ, ഷഹർബാൻ, തസ്നി, അൻവർ ഫിറോസ്, നൗഫൽ, ഷാനി. മരുമക്കൾ: നാസർ (കാരക്കുന്ന്), അബ്ദുസ്സലാം (കിഴക്കേത്തല), അബ്ദുന്നാസർ (പുല്ലൂർ), ഖാലിദ് (വാലില്ലാപ്പുഴ), ഷാജി (മോങ്ങം), സുനിത (എടക്കര), മുനീബ (കാരക്കുന്ന്). സഹോദരങ്ങൾ: അലവി, മുഹമ്മദ്.